Eduline
മെഡിക്കൽ പി ജി സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു
അടുത്ത കൗൺസലിംഗ് ഘട്ടത്തിൽ സീറ്റ് വർധിക്കുമെന്നാണ് സൂചന.
2026-27 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര (പി ജി) മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സീറ്റ് വർധനയുടെ കണക്കുകൾ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ എം സി) പുറത്തിറക്കി. എം ഡി, എം എസ്, ഡിപ്ലോമ സീറ്റുകളുടെ എണ്ണം 5,827 ആയി ഉയർന്നു. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 63,177 ആയി. കഴിഞ്ഞ വർഷത്തെ 52,173 സീറ്റുകളിൽ നിന്ന് 11 ശതമാനമാണ് വർധന. സ്വകാര്യ, ഡീംഡ് സർവകലാശാലകളിലെ സീറ്റുകളുടെ എണ്ണം 32 ശതമാനം വർധിച്ചപ്പോൾ, സർക്കാർ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ പത്ത് ശതമാനം കൂട്ടി. അടുത്ത കൗൺസലിംഗ് ഘട്ടത്തിൽ സീറ്റ് വർധിക്കുമെന്നാണ് സൂചന.
2026-27 അധ്യയന വർഷത്തിൽ അനസ്‌തേഷ്യ, ഒഫ്താൽമോളജി, ഇ എൻ ടി, പാത്തോളജി, സൈക്യാട്രി, റെസ്പിറേറ്ററി മെഡിസിൻ എന്നിവയുൾപ്പെടെയുള്ള ശാഖകളിൽ സീറ്റുകളുടെ എണ്ണത്തിൽ മൊത്തത്തിലുള്ള വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.സീറ്റ് വർധിപ്പിക്കാൻ ലഭിച്ച പല അപേക്ഷകളിലും തീരുമാനം ഉടനുണ്ടാകും.
എം എസ് ജനറൽ സർജറി വിഭാഗത്തിൽ 5,591 സീറ്റും അനസതേഷ്യോളജിയിൽ 5,672 സീറ്റുമാണുള്ളത്. കർണാടകയിലാണ് ഏറ്റവുമധികം സീറ്റുകൾ; 8,323. കേരളത്തിൽ 2,145 സീറ്റും മഹാരാഷ്ട്രയിൽ 6,992 സീറ്റ് ഇക്കുറിയുണ്ട്.
Content Highlights: The National Medical Commission released the PG medical seat count for 2026-27, bringing the total seats to 63,177. Total seats increased by 5,827, marking an 11 percent rise over the previous academic year. Karnataka leads nationwide with 8,323 seats, while Kerala holds 2,145 seats this session.



