Kerala
കായംകുളത്തെ പരിപാടികളില്‍ പോലീസ് സുരക്ഷയും എസ്‌കോര്‍ട്ടും വേണ്ട; ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എം ലിജു
കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ മന്ത്രിയുടെ പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
കായംകുളം | സ്വന്തം നിയമസഭാ മണ്ഡലമായ കായംകുളത്തെ ഔദ്യോഗിക പരിപാടികളില്‍ പ്രത്യേക പോലിസ് സുരക്ഷയും എസ്‌കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്ന് എക്‌സൈസ് മന്ത്രി എം ലിജു കായംകുളം ഡിവൈഎസ്പിയോട് മന്ത്രി ഇക്കാര്യം നേരിട്ട് നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ മന്ത്രിയുടെ പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനാല്‍ നിലവില്‍ സുരക്ഷ ഒഴിവാക്കുമെങ്കിലും, ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും സുരക്ഷ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക
Content Highlights: Excise Minister M Liju directed the Kayamkulam DySP to waive special police security, escort, and pilot vehicles for his constituency events. This comes after recent black-flag protests by BJP activists in Alappuzha. Police officials will discuss safety with the DGP before making a final decision.





