Connect with us

westnile fever

വെസ്റ്റ് നൈല്‍ പനി ബാധിച്ച വയോധികന്‍ മരിച്ചു

പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാര(65)നാണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാര(65)നാണ് മരിച്ചത്.

മെയ് അഞ്ചിന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.