Connect with us

air india

എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി; തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം- ദമ്മാം വിമാനം റദ്ദാക്കിയതില്‍ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. രാത്രി 10.20ന് പുറപ്പെടേണ്ട ദോഹ- കണ്ണൂര്‍ വിമാനവും റദ്ദാക്കി.

Published

|

Last Updated

തിരുവനന്തപുരം | എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതില്‍ തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം. മുന്നറയിപ്പില്ലാതെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കല്‍ തുടര്‍ന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. റ്റാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സര്‍ക്കാറിന് ഇടപെടാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം- ദമ്മാം വിമാനം റദ്ദാക്കിയതില്‍ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. അവസാന നിമിഷത്തിലാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. രാത്രി 10.20ന് പുറപ്പെടേണ്ട ദോഹ- കണ്ണൂര്‍ വിമാനവും റദ്ദാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടി. കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പകരം സംവിധാനം ഏര്‍പ്പെടുത്തിയെന്നാണ് വിവരമറിയിച്ചത്. ഒടുവില്‍ യാത്രക്ക് തയ്യാറെടുത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയതായി അറിഞ്ഞത്.

വിമാനം റദ്ദാക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചിരുന്നില്ല. വിവിധ ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാന ടിക്കറ്റിന്റെ തുക ഏഴ് ദിവസത്തിനകം റീഫണ്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാന നിമിഷം യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

 

Latest