Connect with us

child death

കാറില്‍ ഉപേക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും മാതാപിതാക്കള്‍ ഈ വനിതാ ഡ്രൈവറെയാണ് ഏര്‍പ്പെടുത്തിയിരുന്നത്

Published

|

Last Updated

ഷാര്‍ജ | ഡ്രൈവര്‍ കാറിനുള്ളില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഏഴ് വയസ്സുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. കുട്ടികളെ കൊണ്ടുപോകാന്‍ അനുമതി ഇല്ലാത്ത സ്ത്രീയാണ് വാഹനം ഓടിച്ചത്. ഏഷ്യന്‍ പൗരനായ കുട്ടിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും മാതാപിതാക്കള്‍ ഈ വനിതാ ഡ്രൈവറെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പതിവ് പോലെ സ്‌കൂളിലേക്ക് കുട്ടിയെ കൊണ്ടുപോയി. സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാതെ ഡ്രൈവര്‍ വാതില്‍ പൂട്ടി ഭര്‍ത്താവിനൊപ്പം പോയി. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങാന്‍ സമയമായപ്പോള്‍ കുട്ടിയെ കാറില്‍ കണ്ടെത്തുകയായിരുന്നു .

ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരുമായി വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നത് അപകടകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളെ കൊണ്ടുപോകാന്‍ നിയുക്ത സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ വ്യക്തിപരമായി സ്‌കൂളിലേക്ക് കൊണ്ടുപോകണമെന്നും പോലീസ് പറഞ്ഞു.