Connect with us

Sero prevalence study

സെറോ പ്രിവിലൻസ് സർവേ; 82 ശതമാനം പേർക്കും പ്രതിരോധ ശേഷി

വാക്‌സീനേഷൻ ആദ്യ ഡോസ് നിരക്ക് 92.8 ശതമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 82 ശതമാനം പേർക്കും പ്രതിരോധ ശേഷിയുണ്ടെന്നും ഇവരിൽ ആന്റിബോഡി കണ്ടെത്തിയെന്നും സെറോ പ്രിവിലൻസ് സർവേ ഫലം. വാക്‌സീനേഷനിൽ കേരളം മുന്നേറിയതിന്റെ പ്രതിഫലനമാണ് സെറോ സർവേ ഫലത്തിൽ പ്രകടമാകുന്നത്. ഇതോടൊപ്പം വാക്‌സീനെടുത്തവരിലെ പാർശ്വഫലങ്ങൾ പഠിക്കാൻ സംസ്ഥാനം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 30,000 പേരിലാണ് സെറോ സർവേ നടത്തിയത്. ഇതോടൊപ്പം തന്നെ ഗർഭിണികൾ, തീരദേശ, ഗ്രാമീണ, നഗര മേഖലകൾ, ആദിവാസി വിഭാഗങ്ങൾ എന്നിങ്ങനെ തരംതിരിച്ച് സൂക്ഷ്മമായ വിശകലനം സെറോ സർവേ റിപ്പോർട്ടിൽ നടക്കുകയാണ്. അതേസമയം 18 വയസ്സിന് താഴെയുള്ള വാക്‌സീനേഷൻ സ്വീകരിക്കാത്ത 40 ശതമാനം പേർക്ക് മാത്രമേ ഇപ്പോഴും രോഗം വന്നുപോയിട്ടുള്ളൂവെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, മെയിൽ ഐ സി എം ആർ നടത്തിയ പഠനത്തിൽ ഇത് 42.7 ശതമാനമായിരുന്നു. 92.8 ശതമാനമാണ് സംസ്ഥാനത്തെ നിലവിലെ വാക്‌സീനേഷൻ ആദ്യഡോസ് നിരക്ക്. കൊവിഡ് പ്രതിരോധ ശേഷി ഇരട്ടിയോളം വർധിക്കാനിടയാക്കിയത് രണ്ടാംതരംഗവും മികച്ച വാക്‌സീനേഷൻ പ്രക്രിയയുമാണെന്നാണ് വിലയിരുത്തൽ. എന്നാൽ, കുട്ടികളിലെ ആന്റിബോഡി നിരക്ക് 40 ശതമാനമാണ്. ഇവരിലേക്ക് വാക്‌സീനെത്തിയിട്ടില്ലാത്തതിനാൽ ഇത് രോഗം വന്നു പോയതിലൂടെ മാത്രം ഉണ്ടായതാണ്. കുട്ടികളിലേക്ക് കാര്യമായി വ്യാപനം ഇപ്പോഴുമുണ്ടായിട്ടില്ലെന്നത് സ്‌കൂൾ തുറക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് ഏറെ ആശ്വാസകരമാണ്.

---- facebook comment plugin here -----

Latest