local body election 2025
വൈലത്തൂരിൽ സൈനുദ്ദീൻമാരുടെ പോരാട്ടം
കെ പി സൈനുദ്ദീൻ എന്ന കുഞ്ഞായിയാണ് മുസ് ലിം ലീഗിനായി മത്സരിക്കുന്നത്. എതിരാളി കോൺഗ്രസ്സിലെ ടി സൈനുദ്ദീനാണ്.
വൈലത്തൂർ | പൊന്മുണ്ടം പഞ്ചായത്ത് 12-ാം വാർഡ് വൈലത്തൂരിൽ മത്സരം ഒരേ പേരുള്ള സ്ഥാനാർഥികൾ തമ്മിൽ. കെ പി സൈനുദ്ദീൻ എന്ന കുഞ്ഞായിയാണ് മുസ് ലിം ലീഗിനായി മത്സരിക്കുന്നത്. എതിരാളി കോൺഗ്രസ്സിലെ ടി സൈനുദ്ദീനാണ്.
പൊന്മുണ്ടം മണ്ഡലം കോ ൺഗ്രസ്സ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും അർബൻ സൊസൈറ്റി ഡയറക്ടറുമായ താഴത്തേതിൽ സൈനുദ്ദീന് ഇത് കന്നിയങ്കമാണ്. 13-ാം വാർഡ് മുസ്്ലിം ലീ ഗ് സെക്രട്ടറിയായ കുവ്വപ്പള്ളി സൈനുദ്ദീന് ഇത് നാലാം ഊഴമാണ്. നേരത്തേ രണ്ട് തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിട്ടുണ്ട്. വരും നാളുകളിൽ സൈനുദ്ദീൻമാരുടെ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് അങ്കത്തിനാൽ വാർഡ് ഏറെ ശ്രദ്ധാകേന്ദ്രമായി മാറും.
---- facebook comment plugin here -----



