Kerala
തിരുവനന്തപുരം വള്ളക്കടവില്‍ എം ഡി എം എയുമായി യുവാവ് പിടിയില്‍
വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ (33) യാണ് വില്‍പനക്കെത്തിച്ച 20 ഗ്രാം രാസലഹരിയുമായി പിടികൂടിയത്.

തിരുവനന്തപുരം | എം ഡി എം എയുമായി യുവാവ് പിടിയില്‍. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ (33) യാണ് വില്‍പനക്കെത്തിച്ച 20 ഗ്രാം രാസലഹരിയുമായി പിടികൂടിയത്. തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി.
വള്ളക്കടവ് എന്‍ എസ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ എം ഡി എം എയുമായി നഹാസിനെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷമായി നഹാസ് എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും ഡാന്‍സാഫ് സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് മഞ്ചേരി പോലീസ് ഇയാളെ 50 ഗ്രാം എം ഡി എം എയുമായി പിടികൂടിയിരുന്നു.