Connect with us

National

ട്രെയിനിലെ ടിടിഇ ആയി വേഷം മാറി യാത്രക്കാരെ കബളിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കാമുകിയെ വിവാഹം കഴിക്കാനാണ് വേഷം മാറി ടിടിഇ ആയി അഭിനയിച്ചതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

Published

|

Last Updated

ഭോപ്പാല്‍| ട്രെയിനിലെ ടിടിഇ ആയി വേഷം മാറി യാത്രക്കാരെ കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാരണാസി റെയില്‍വേ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദര്‍ശ് ജയ്സ്വാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി തട്ടിപ്പു പരാതികളാണ് പോലീസിന് ലഭിച്ചത്. ആദര്‍ശില്‍ നിന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇയുടെ യൂണിഫോമും കണ്ടെടുത്തു.

കാമുകിയെ വിവാഹം കഴിക്കാനാണ് വേഷം മാറി ടിടിഇ ആയി അഭിനയിച്ചതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. പ്രതി ബിടെക് ബിരുദ ധാരിയാണെങ്കിലും തൊഴില്‍ രഹിതനാണ്. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി ലഭിക്കണമെന്നു മാതാപിതാക്കള്‍ യുവാവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ടിടിഇ ആയി വേഷം മാറിയതെന്ന് വാരണാസി ജിആര്‍പി ഇന്‍സ്പെക്ടര്‍ രജൗള്‍ പറഞ്ഞു.

മാര്‍ച്ചില്‍ യുവാവ് ഗ്രാമത്തിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കുകയായിരുന്നു. വ്യാജ ട്രെയിന്‍ ടിക്കറ്റുകളും നിര്‍മിച്ച് യാത്രക്കാര്‍ക്കും നല്‍കി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് സംശയം ഉണ്ടായി. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.