Connect with us

Kerala

പി എ ഉസ്താദ്, ഖുറാ തങ്ങള്‍ അനുസ്മരണം പ്രൗഢമായി

ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദേളി |  ജാമിഅ സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന പി എ അബ്ദുല്ല മുസ്ലിയാര്‍, സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ ഖാസിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കൂറത്ത് തങ്ങള്‍ എന്നിവരുടെ ആണ്ടിനോടനുബന്ധിച്ച് സഅദിയ്യയില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം പ്രൗഢമായി.
ഖത്മുല്‍ ഖുര്‍ആന്‍, തഹ്ലീല്‍, അനുസ്മരണ പ്രഭാഷണം എന്നീ പരിപാടികളോടെ സംഘടിപ്പിച്ച സംഗമം സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡിന്റെ അധ്യക്ഷയില്‍ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ല സഅദി ചിത്താരി പ്രസംഗിച്ചു.

ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അലി അസ്‌കര്‍ ബാഖവി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ് ടി പി,  യൂസുഫ് സഅദി അയ്യങ്കേരി, ഹാഫിള് അഹ്‌മദ് സഅദി,  അബ്ദുല്‍ കാദിര്‍ സഅദി ബാരിക്കാട്, സൈഫുദ്ദീന്‍ സഅദി നെക്രാജെ, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, സിപി അബ്ദുല്ല ഹാജി ചേരുമ്പ, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുകുണ്ട്, റാഷിദ് ദേളി സംബന്ധിച്ചു.

---- facebook comment plugin here -----

Latest