Connect with us

International

തെക്കന്‍ ഇസ്‌റാഈലിലേക്ക് മിസൈല്‍ ആക്രമണവുമായി യെമന്‍

ബങ്കറില്‍ അഭയം തേടി ഇസ്‌റാഈലികള്‍; വ്യാപകമായി സൈറണുകള്‍ മുഴങ്ങി

Published

|

Last Updated

തെല്‍ അവീവ് | ഇസ്റാഈല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ ആക്രമണം. തെക്കന്‍ ഇസ്റാഈലി നഗരമായ ബീര്‍ഷെബയിലേക്കാണ് യെമന്റെ മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് ഇസ്റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂത്തി വിഭാഗം ഏറ്റെടുത്തു.

യെമനില്‍ നിന്ന് ഇസ്റാഈല്‍ പ്രദേശം ലക്ഷ്യമാക്കി ഒരു മിസൈല്‍ വിക്ഷേപണം നടന്നെന്നാണ് ഇസ്‌റാഈല്‍ സേനയുടെ സ്ഥിരീകരികണം. ശനിയാഴ്ച നടന്ന മിസൈല്‍ ആക്രമണത്തിന് ഉത്തരവാദി ഹൂത്തി സംഘമാണെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ഇസ്റാഈലില്‍ വ്യാപകമായി സൈറണുകള്‍ മുഴങ്ങി. ഇറാനുമായുള്ള യുദ്ധ സമയത്തുണ്ടായ ഭീതി ഒഴിയുന്നതിനിടെയാണ് ഇസ്റാഈല്‍ ജനതയെ പരിഭ്രാന്തരാക്കി മിസൈല്‍ ആക്രമണമുണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് വീണ്ടും ബങ്കറുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഇസ്റാഈലിലെ ജനങ്ങള്‍. എന്നാല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest