Connect with us

Eduline

എന്‍ സി ഇ ടിക്ക് അപേക്ഷിക്കാം

കോളജ് എന്നിവിടങ്ങളിൽ ഇന്റഗ്രേറ്റഡ് ബി എഡ് പഠനത്തിന് പ്രവേശനം ലഭിക്കുന്നതിന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയാണ് എൻ സി ഇ ടി.

Published

|

Last Updated

2026-27 അക്കാദമിക് വർഷത്തെ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ ടി ഇ പി) ദേശീയ പ്രവേശനപ്പരീക്ഷയായ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (എൻ സി ഇ ടി) അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, ഐ ഐ ടി, എൻ ഐ ടി, റീജ്യനൽ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഗവ. കോളജ് എന്നിവിടങ്ങളിൽ ഇന്റഗ്രേറ്റഡ് ബി എഡ് പഠനത്തിന് പ്രവേശനം ലഭിക്കുന്നതിന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയാണ് എൻ സി ഇ ടി.

സ്ഥാപനങ്ങൾ

കേരളമുൾപ്പെടെ രാജ്യത്തെ 223 അംഗീകൃത സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. കേരളത്തിൽ കേന്ദ്രസർവകലാശാല, കോഴിക്കോട് എൻ ഐ ടി, കേന്ദ്ര സംസ്‌കൃത സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലായി 850 ഒഴിവുകളുണ്ട്.
ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി (ഇഗ്‌നോ), അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ഡോ. ബി ആർ അംബേദ്കർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡൽഹി ശ്യാമപ്രസാദ് മുഖർജി കോളജ്, ഡോ.ബി ആർ അംബേദ്കർ യൂനിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോധ്പുർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (വാറങ്കൽ, പുതുച്ചേരി, ജലന്ധർ, അഗർത്തല), ജാമിഅ മില്ലിയ്യ, മൈസൂരു റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ, അസിം പ്രേംജി യൂനിവേഴ്‌സിറ്റി, തേസ്പൂർ യൂനിവേഴ്സിറ്റി, കേന്ദ്ര സർവകലാശാലകളായ രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന, പഞ്ചാബ്.

യോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവരാകണം അപേക്ഷകർ. ഈ വർഷം പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും നിബന്ധനകളോടെ അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷകൾ

  • കേന്ദ്ര/സംസ്ഥാന ബോർഡ് (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ, കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ), അംഗീകൃത പ്ലസ് ടു ഇന്റർമീഡിയറ്റ്/ രണ്ട് വർഷ പ്രീ യൂനിവേഴ്സിറ്റി എക്‌സാമിനേഷൻ
  • നാഷനൽ ഡിഫൻസ് അക്കാദമിയുടെ ജോയിന്റ് സർവീസ് വിംഗിന്റെ രണ്ട് വർഷ കോഴ്‌സ്
  • നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിംഗ് നടത്തുന്ന സീനിയർ സെക്കൻഡറി സ്‌കൂൾ എക്‌സാമിനേഷൻ
  • പബ്ലിക് സ്‌കൂൾ/ബോർഡ്/ യൂനിവേഴ്സിറ്റി അംഗീകൃത പ്ലസ്ടു/തത്തുല്യം.
  • ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷനൽ എക്‌സാമിനേഷൻ
  • ഇന്ത്യക്ക് പുറത്തുനിന്ന് പ്ലസ്ടു വിജയിച്ചവർ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • അപേക്ഷകർക്ക് പ്രായപരിധിയില്ല. പ്രവേശനം നേടുന്ന സ്ഥാപനങ്ങളുടെ യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കണം.

പരീക്ഷ

എൻ സി ഇ ടി പരീക്ഷ ഏപ്രിൽ 17ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കന്പ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും നടക്കുക. ആകെ 181 ചോദ്യങ്ങളുണ്ടാകും. ഇതിൽ 160 എണ്ണത്തിനെങ്കിലും ഉത്തരമെഴുതണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലായി ചോദ്യപേപ്പർ ലഭ്യമാകും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം.

പരീക്ഷാകേന്ദ്രം

രാജ്യത്താകെ 170 പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ടാകും. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാല് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. സ്ഥിരംമേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാനാകൂ

അപേക്ഷ

എൻ ടി എയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി മാർച്ച് പത്ത്. അപേക്ഷാഫീസ് ഓൺലൈനായി 11 വരെ അടയ്ക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് 12 മുതൽ 14 വരെ അവസരമുണ്ട്. വിവരങ്ങൾക്ക് www.nta.ac.in. exams.nta.ac.in/NCET, www.nta acin

എന്താണ് ഇന്റഗ്രേറ്റഡ് ബി എഡ്

പ്ലസ്ടു കഴിഞ്ഞ് നാല് വർഷത്തെ പഠനത്തിൽക്കൂടി ബിരുദവും ബി എഡ് ബിരുദവും നേടാൻ അവസരമൊരുക്കുന്ന പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം. ബി എ, ബി എസ്‌സി, ബി കോം എന്നീ മൂന്ന് ലെവലിലുള്ള ബി എഡ് കോഴ്‌സുകളാണ് നിലവിലുള്ളത്. ഇത് ഒരു ഇരട്ട ഡിഗ്രിയാണ്. നിശ്ചിത വിഷയത്തിലുള്ള പഠനത്തോടൊപ്പം അധ്യാപക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

---- facebook comment plugin here -----

Latest