Connect with us

Kerala

വിവേചനം ഇല്ലാതാക്കാന്‍ സമയം ഏകീകരിച്ചതാണ്; ബാര്‍ സമയം വര്‍ധിപ്പിച്ചതില്‍ ന്യായീകരണവുമായി മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും സമയം ഏകീകരിക്കുക മാത്രമാണ് ചെയ്തതതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്.സമയക്രമം മാറ്റിയതില്‍ എല്‍ഡിഎഫിലെ സിപിഐ തന്നെ പ്രതിഷേധത്തിനൊരുങ്ങവെയാണ് മന്ത്രിയുടെ ന്യായീകരണം.

ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നേരത്തെ തന്നെ രാവിലെ പത്തുമുതല്‍ 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. . അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസന്‍സ് ഫീസ് 35 ലക്ഷം രൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാര്‍ ഉണ്ടാകും. അപ്പോള്‍ ഒരു വിവേചനം നിലനില്‍ക്കുന്നു എന്ന പരാതി വളരെ ശക്തമായി സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു.സമയം നീട്ടണമെന്നതും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ്, ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നിലനില്‍ക്കുന്ന സമയം മറ്റുള്ളവര്‍ക്കു കൂടി ബാധകമാക്കിയതെന്നും മന്ത്രി വിശദീകരിച്ചു

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ല. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്.പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും മന്ത്രി രാജേഷ് പറഞ്ഞു.

 

Latest