Connect with us

National

റംസാനിൽ മുസ്‍ലിം ജീവനക്കാർക്ക് ​ജോലി സമയത്തിൽ ഇളവുമായി തെലങ്കാന സർക്കാർ

റംസാന്‍ വ്രതമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് മണിവരെയാണ് ജോലി സമയം നിശ്ചയിച്ചത്.

Published

|

Last Updated

ഹൈദരാബാദ്| സംസ്ഥാനത്തെ എല്ലാ മുസ്ലീം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും റംസാനിലെ ജോലി സമയത്തില്‍ ഇളവുനല്‍കി തെലങ്കാന സർക്കാർ. റംസാന്‍ വ്രതമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് മണിവരെയാണ് ജോലി സമയം നിശ്ചയിച്ചത്.വീടുകളിലെത്തി നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം. .തെലങ്കാന സര്‍ക്കാര്‍ 2026 ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച മെമ്മോ നമ്പര്‍ 677/പോള്‍.ബി/26 വഴിയാണ് തീരുമാനം അറിയിച്ചത്. അധ്യാപകര്‍, കരാര്‍, ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍, ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ജീവനക്കാര്‍, തെലങ്കാനയിലുടനീളമുള്ള പൊതുമേഖലാ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള മുസ്ലീം ജീവനക്കാര്‍ക്ക് ഈ അനുമതി ബാധകമാണ്.

---- facebook comment plugin here -----

Latest