Saudi Arabia
റമസാനിൽ മസ്ജിദുന്നബവിയിലെ സുരക്ഷാ ഒരുക്കങ്ങൾ മദീന ഗവർണർ അവലോകനം ചെയ്തു
ഉയർന്ന കാര്യക്ഷമതയോടെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സുരക്ഷാ അധികാരികളുടെ പങ്കിനെ ഗവർണർ പ്രത്യേകം പ്രശംസിച്ചു.
മദീന|പുണ്യ റമസാനിൽ പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ സുരക്ഷാ ഒരുക്കങ്ങൾ മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, മദീന മേഖല പോലീസ് ഡയറക്ടറും സ്ഥിരം സുരക്ഷാ സമിതി ചെയർമാനുമായ മേജർ ജനറൽ യൂസഫ് ബിൻ അബ്ദുല്ല അൽ-സഹ്‌റാനീയുമായി അവലോകനം ചെയ്തു.
ഗവർണറേറ്റിൽ നടന്ന യോഗത്തിൽ റമസാനിൽ പ്രവാചക പള്ളിയിൽ വിശ്വാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ സുരക്ഷാ, ഗതാഗത തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. ഉയർന്ന കാര്യക്ഷമതയോടെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സുരക്ഷാ അധികാരികളുടെ പങ്കിനെ ഗവർണർ പ്രത്യേകം പ്രശംസിച്ചു.
---- facebook comment plugin here -----




