National
ഹിമാലയത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; മുഴുവന്‍ പേരും മരിച്ചു
അഞ്ച് യാത്രക്കാരും ഒരു പൈലറ്റുമാണ് മരിച്ചതെന്ന് സംസ്ഥാന പോലീസ് അറിയിച്ചു
ജോഷിമഠ് | ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ നിന്ന് ജോഷിമഠിലേക്ക് ആറുപേരുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ ഹിമാലയത്തില്‍ തകര്‍ന്നു വീണ് മുഴുവന്‍ പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. അഞ്ച് യാത്രക്കാരും ഒരു പൈലറ്റുമാണ് മരിച്ചതെന്ന് സംസ്ഥാന പോലീസ് അറിയിച്ചു.
ദുര്‍ഘടമായ അപകടസ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ അടുത്തുള്ള റോഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണന്ന് പോലീസ് അറിയിച്ചെങ്കിലും അപകടകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരത്ത് അര്‍ണാബ് ചുഴലിക്കാറ്റ് വീശിയടിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉത്തരാഖണ്ഡില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
മലനിരകളിലുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ദുഷ്‌കരമായ കാല്‍നടയാത്ര ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സമ്പന്നരായ തീര്‍ത്ഥാടകര്‍ക്കായി ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് തീര്‍ത്ഥാടകരും അഹമ്മദാബാദില്‍ ഒരു യാത്രാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന് 260 പേരും കൊല്ലപ്പെട്ടിരുന്നു.




