International
എത്യോപ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ 25 പേര് കൊല്ലപ്പെട്ടു
കഴിഞ്ഞ ഒരു മാസമായി അംഹാറ, ടിഗ്രേ സംസ്ഥാനങ്ങളില്‍ വിമതരുമായി എത്യോപ്യന്‍ സര്‍ക്കാര്‍ ഏറ്റുമുട്ടുകയാണ്
അഡിസബാബ | എത്യോപ്യയുടെ വടക്കന്‍ മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി അംഹാറ, ടിഗ്രേ സംസ്ഥാനങ്ങളില്‍ വിമതരുമായി എത്യോപ്യന്‍ സര്‍ക്കാര്‍ ഏറ്റുമുട്ടുകയാണ്.
സാധാരണക്കാരെ ലക്ഷ്യമിട്ട് വിവേചനരഹിതമായ ആക്രമണങ്ങള്‍ നടത്തിയെന്ന ആരോപണം സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുണ്ട്. അംഹാറയില്, പലായനം ചെയ്യപ്പെട്ടവര്‍ താമസിക്കുന്ന ഒരു ക്യാമ്പിനു നേരെ വ്യാഴാഴ്ച നാല് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്യാമ്പിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച ടിഗ്രേയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം രാമ നഗരത്തില്‍ സ്വകാര്യ വാഹനത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് 13 പേര് കൊല്ലപ്പെട്ടു. അംഹാറ മേഖലയിലുള്ള ഫാനോ ഉള്‍പ്പെടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമത ഗ്രൂപ്പുകളുമായി ടി പി എല്‍ എഫ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ടി പി എല്‍ എഫിനെ പിന്തുണക്കുന്നതിനായി സൈന്യത്തെ അയച്ചിട്ടുള്ള എറിട്രിയയുടെ അതിര്‍ത്തി വരെ എത്യോപ്യന്‍ സൈന്യം നാങ്ങുന്നതിനാല് ഇതൊരു അന്താരാഷ്ട്ര സംഘര്‍ഷത്തിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്കക്ക് വഴിവെച്ചിരിക്കുകയാണ്.
Content Highlights: Consecutive drone strikes in northern Ethiopia have killed 25 people, including children, across Amhara and Tigray. The strikes hit a displacement camp and a private vehicle amid ongoing fighting between government forces and rebel alliances. Tensions near the Eritrean border spark global concern.




