Connect with us

International

ഏഥന്‍സ് സ്‌ഫോടനം: ഗ്രീസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

രണ്ട് ഗ്രീക്ക് പൗരന്മാരോടൊപ്പം ഒരു അല്‍ബേനിയന്‍ പൗരനുമാണ് പിടിയിലായത്

Published

|

Last Updated

ഏഥന്‍സ് | ഗ്രീസിലെ ഏഥന്‍സില്‍ കഴിഞ്ഞ മാസം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്‌തെന്ന് ഗ്രീക്ക് അധികൃതര്‍. രണ്ട് ഗ്രീക്ക് പൗരന്മാരോടൊപ്പം ഒരു അല്‍ബേനിയന്‍ പൗരനുമാണ് പിടിയിലായത്.

കെട്ടിടത്തില്‍ നിന്നും ഗ്യാസ് പൈപ്പുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാരന്‍ ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് സ്‌ഫോടനമുണ്ടാതെന്ന് അധികൃതര്‍ അറിയിച്ചു. പ്ലാക്ക വിനോദസഞ്ചാര മേഖലയില്‍ നടന്ന സംഭവത്തില്‍ നാല് അമേരിക്കക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ചെമ്പ് പൈപ്പുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികളെ ഇന്ന് പ്രോസിക്യൂട്ടര്‍ക്ക് മുന്നില്‍ ഹാജരാക്കും.

Content Highlights: Greek authorities arrested three people in connection with a deadly explosion in Athens. The blast occurred during an attempted copper gas pipe theft, triggering a leak that killed six people, including four Americans. The suspects will be produced before the prosecutor.

Latest