Connect with us

Kerala

പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്തു; സംഭവം വയനാട്ടിൽ

കഴിഞ്ഞയാഴ്ച സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിപീഡനവിവരം വെളിപ്പെടുത്തി.

Published

|

Last Updated

കൽപ്പറ്റ | വയനാട്ടില്‍ പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ബന്ധുവും അയല്‍വാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പീഡന വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടി തിങ്കളാഴ്ച വൈകീട്ടോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. മാതാവിനൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

---- facebook comment plugin here -----

Latest