Connect with us

Uae

ഇത്തിഹാദ് റെയിൽ വഴി യു എ ഇ ചുറ്റിക്കാണാം

മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകൾ നവംബർ 30 ന് തുറക്കും

Published

|

Last Updated

ദുബൈ| ഈദുൽ ഇത്തിഹാദ് അവധിക്കാലത്ത് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾ വഴി യു എ ഇയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുങ്ങി. അബൂദബിയിലെ സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റ്, ലൂവ്ര് അബൂദബി, സായിദ് നാഷണൽ മ്യൂസിയം, ഫുജൈറയിലെ അംബ്രല്ല ബീച്ച്, ഷാർജയിലെ അൽ ദൈദ്, മലീഹ എന്നിവയും റെയിൽ ശൃംഖലയിലൂടെ എളുപ്പത്തിൽ സന്ദർശിക്കാനാവും.

ദുബൈയിലെ അൽ യലായിസ് സ്റ്റേഷനെ ദുബൈ മെട്രോയുമായും അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ സ്റ്റേഷനെ യാസ് ഐലൻഡിലേക്കുള്ള സൗജന്യ യാസ് എക്‌സ്പ്രസ് ഷട്ടിൽ ബസുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് 39 ദിർഹം മുതലും ഫുജൈറയിലേക്ക് 29 ദിർഹം മുതലും ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നു.

അൽ ദഫ്‌റ മേഖലയിലെ ശൈത്യകാല ഉത്സവങ്ങൾക്ക് മുന്നോടിയായി ഇത്തിഹാദ് റെയിലിന്റെ മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകൾ നവംബർ 30ന് തുറക്കും. ഡിസംബർ 11 മുതൽ ജനുവരി 2 വരെ താൽ മൊറീബിൽ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലും ജനുവരി 13 വരെ അൽ ദഫ്‌റ ഫെസ്റ്റിവലും നടക്കും.

Content Highlights: Etihad Rail passenger services offer holiday connectivity across UAE attractions for Eid Al Etihad, with fares starting from AED 39 to Abu Dhabi and AED 29 to Fujairah. Madinat Zayed and Liwa stations open November 30 ahead of the Liwa International Festival and Al Dhafra Festival. Metro and shuttle links support seamless travel.

---- facebook comment plugin here -----

Latest