Connect with us

Malappuram

ലോക ജലദിനം; ദാഹജലം സഹജീവികള്‍ക്കു പകുത്തു നല്‍കി മഴവില്‍ സംഘം

വരും ദിവസങ്ങളില്‍ ജില്ലയിലെ 817 യൂണിറ്റുകളിലെ അരലക്ഷം പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും തണ്ണീര്‍ കുമ്പിള്‍ സ്ഥാപിക്കും.

Published

|

Last Updated

തിരൂരങ്ങാടി  | മാര്‍ച്ച് 22 ലോക ജലദിനത്തില്‍ മഴവില്‍ സംഘം പ്രവര്‍കരുടെ നേതൃത്വത്തില്‍ വീട്ടു വളപ്പിലും സ്‌കൂള്‍ പരിസരത്തും തണ്ണീര്‍കുമ്പിളുകള്‍ സ്ഥാപിച്ചു ദാഹജലം സഹജീവികള്‍ക്കു കൂടി പകുത്തു നല്‍കി.

‘ദാഹജലം സഹജീവികള്‍ക്കു കൂടി പകുത്തു നല്‍കാം ‘എന്ന ശീര്‍ശകത്തില്‍ നടക്കുന്ന ദിനാചരണത്തിന്റെ ഭാഗമായി അരലക്ഷം തണ്ണീര്‍ കുമ്പിളുകളാണ് ജില്ലയില്‍ സ്ഥാപിക്കുന്നത്.

ലോക ജലദിനത്തില്‍ വീട്ടുവളപ്പില്‍ തണ്ണീര്‍ക്കുമ്പിള്‍ സ്ഥാപിച്ച് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വരും ദിവസങ്ങളില്‍ ജില്ലയിലെ 817 യൂണിറ്റുകളിലെ അരലക്ഷം പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും തണ്ണീര്‍ കുമ്പിള്‍ സ്ഥാപിക്കും.