Connect with us

Kozhikode

ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം നടന്നു

Published

|

Last Updated

കോഴിക്കോട് | ആത്മഹത്യ മൂലമുള്ള മരണങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇഖ്‌റ-തണല്‍ സെന്റര്‍ ഫോര്‍ സൈക്യാട്രിയുടെ നേതൃത്വത്തില്‍ ലോക ആത്മഹത്യാ ദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി മലാപറമ്പ് ഇഖ്റ ഹോസ്പിറ്റലിന്റെ 10 കിലോമീറ്റര്‍ പരിധിയില്‍ 400 വളണ്ടിയര്‍മാര്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവതകരണം, ലഘുലേഖ വിതരണം, കോളജുകള്‍, സ്‌കൂളുകളില്‍ എന്നിവിടങ്ങളില്‍ അവബോധ ക്ലാസ്സുകള്‍ എന്നിവ നടന്നു. പരിപാടികളുടെ സമാപനമായി ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ ബോധവത്കരണ മൈമിംഗ്, സ്‌കിറ്റ്, ഭിന്നശേഷി കുട്ടികളുടെ തെരുവുനാടകം, സൈക്യാട്രിസ്റ്റിന്റെ അവബോധ ക്ലാസ് തുടങ്ങിയവ നടന്നു.

സമാപനം ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അന്‍വര്‍ പി.സി ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ ഇടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നത് ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാനുതകുന്ന ഉദ്യമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് പ്രൊവിഡന്‍സ് കോളജ്, ലിസ കോളജ്, ജെ.ഡി.റ്റി കോളജ് എന്നിവിടങ്ങളില്‍ ഡോ. വൈഷ്ണവി സുധീര്‍, ഡോ. ലുഖ്മാന്‍, ക്ലിനിക്കല്‍ സൈകോളജിസ്റ്റുകളായ ആവണി, അനാമിക എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സുകള്‍ നടന്നു. രാത്രി പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി നടന്ന ഓണ്‍ലൈന്‍ സെഷന് ഡോ. ജയകൃഷ്ണന്‍ മേനോന്‍ നേതൃത്വം നല്‍കി.

ജെ.ഡി.റ്റി എസ്.ഐ.പി.സി, ഇഖ്‌റ അക്കാദമി വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സല്‍ അക്കാദമി എ.എം.ഐ വിദ്യാര്‍ത്ഥികള്‍, ഇഖ്‌റ ഹോസ്പിറ്റല്‍ സ്റ്റാഫ്, പാലിയേറ്റിവ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇഖ്‌റ അക്കാദമി പ്രിന്‍സിപ്പല്‍ റംസി ഇ.കെ, ഇഖ്‌റ സെന്റര്‍ ഫോര്‍ സൈക്യാട്രിക് കെയര്‍ മാനേജര്‍ മുഹമ്മദ് ജംഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest