Connect with us

Kerala

പോലീസ് അതിക്രമങ്ങള്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; രാഹുല്‍ ഇന്ന് സഭയില്‍ എത്തിയേക്കില്ല

അടിയന്തര പ്രമേയമായി പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം.

Published

|

Last Updated

തിരുവനന്തപുരം|സര്‍ക്കാറിനെ കടന്നാക്രമിക്കാന്‍ ഉറച്ച് പ്രതിപക്ഷം. പോലീസ് അതിക്രമങ്ങള്‍ ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതും തൃശൂരില്‍ കെഎസ് യു പ്രവര്‍ത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയമായി പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം. ആശാവര്‍ക്കര്‍മാരുടെ സമരം, മുണ്ടക്കൈ , ചൂരല്‍മല ദുരന്ത പുനരധിവാസം, വെളിച്ചെണ്ണ വില വര്‍ധനവ് നിയന്ത്രിക്കാനുള്ള നടപടിയടക്കം ചോദ്യോത്തര വേളയില്‍ ഉയര്‍ന്നു വരും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയത് സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ ആയി വരുന്നുണ്ട്. കേരള പൊതുവില്പന നികുതി ഭേദഗതി ബില്‍, കേരള സംഘങ്ങള്‍ രജിസ്ട്രേഷന്‍ ബില്‍ എന്നിവ ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും.

അതേസമയം ഇന്നലെ സഭയില്‍ എത്തിയ രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് സഭയിലെത്താന്‍ സാധ്യതയില്ല. ഇന്നലെ രാഹുലിനെതിരെ എസ്എഫ്ഐ പ്രതിഷേധം തിരുവനന്തപുരത്ത് നടന്നിരുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് സമീപം രാഹുലിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest