Kerala
സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചു; മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി
മലപ്പുറം മുന്‍ ഡിസിആര്‍ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിരെയാണ് വനിത എസ്‌ഐ പരാതി നല്‍കിയത്.

മലപ്പുറം|മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐ പരാതി നല്‍കി. മലപ്പുറം മുന്‍ ഡിസിആര്‍ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിരെയാണ് വനിത എസ്‌ഐ മലപ്പുറം പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് എസ്‌ഐയുടെ പരാതി.
എസ്‌ഐക്കെതിരായ പരാതിയില്‍ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതായി മലപ്പുറം പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----