Connect with us

Kerala

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരുക്ക്

ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം

Published

|

Last Updated

ആലപ്പുഴ|ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം – കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest