Connect with us

Eranakulam

ലോക അറബിക് ദിനം: അലിഫ് യമാനി അവാർഡ് പൊന്മള ഉസ്താദിന് സമ്മാനിച്ചു

മികച്ച അറബി ഭാഷാ സേവകർക്ക് അലിഫ് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്നതാണ് പുരസ്കാരം

Published

|

Last Updated

കൊച്ചി | ലോക അറബിക് ദിനാചരണത്തിന്റെ ഭാഗമായി അറബിക് ലാംഗ്വേജ് ഇൻ പ്രൂവ്മെന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ. യമാനി ആറാമത് അവാർഡ് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക് നൽകി. മികച്ച അറബി ഭാഷാ സേവകർക്ക് അലിഫ് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ആറാമത് ഡോ: മുഹമ്മദ് അബ്ദു യമാനി അവാർഡ് അറബ് ലീഗ് അംബാസിഡർ ഡോ: മാസിൻ നായിഫ് അൽ മസ്ഊദിയാണ് പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക് സമ്മാനിച്ചത്.

കൊച്ചി ചേരാനല്ലൂർ അശ്അരിയ്യ കൺവെൻഷൻ സെന്ററിൽ നടന്ന ഫലസ്തീൻ പീസ് കോൺഫറൻസ് അലിഫ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ഡോ: മാസിൻ അൽ മസ്ഊദി ഉദ്ഘാടനം ചെയ്തു. ഡോ:അബ്ദു ശുകൂർ അസ്ഹരി ഊരകം, ശാഫി അസ്ഹരി കണ്ണൂർ തുടങ്ങിയവർ പ്രബന്ധമവതരിപ്പിച്ചു. ലോകം അറബി ഭാഷാ ദിനം കൊണ്ടാടുന്ന സമയത്തും അറബി രാജ്യങ്ങളിലൊന്നായ ഫലസ്തീൻ അറേബ്യൻ ഭൂപടത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇ സ്റാഈലി നരനായാട്ട് ലോകത്ത് തുല്യതയില്ലാത്ത ക്രൂരതയാണെന്നും ഫലസ്തീൻ താ ഴ് വരയിൽ സമാധാനം നടപ്പിലാക്കാൻ ഉത്തവാദപ്പെട്ടവർ എത്രയും പെട്ടെന്ന് ഇടപെടണമെന്നും പീസ് കോൺഫറൻസ് ആഹ്വാനം ചെയ്തു.

ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാധാന സന്ദേശ പ്രഭാഷണം നടത്തി. അമീൻ ഹസൻ സഖാഫി ആമുഖ പ്രഭാഷണവും തറയിട്ടാൽ ഹസൻ സഖാഫി അനുമോദന പ്രഭാഷണവും നടത്തി.

വി എച്ച് അലി ദാരിമി, അബ്ദുൽ ഖാദർ മദനി കൽത്തറ, എൻ അബ്ദുൽ ജബ്ബാർ സഖാഫി , അബൂബക്കർ ശർവാനി, ഡോ: അബൂബക്കർ നിസാമി, അബ്ദുശുകൂർ സിദ്ധീഖി, അലവി സഖാഫി കൊളത്തൂർ, ജി അബൂബക്കർ, ഹസൻ ബാഖവി പല്ലാർ , അബ്ദുൽ കരീം ഹാജി ഖത്തർ, അബ്ദുൽ ജലീൽ അസ്ഹരി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ , ഇസ്മാഈൽ മാസ്റ്റർ പാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.