Connect with us

Kerala

ഐ എ എസ് തലത്തില്‍ അഴിച്ചു പണി

ആഭ്യന്തര സെക്രട്ടറി വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ എ എസ് തലത്തില്‍ അഴിച്ചുപണി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി വീണ മാധവനെനിയമിച്ചു. നിലവില്‍ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായ പുനീത് കുമാറിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മുഴുവന്‍ ചുമതലയും അധികമായി നല്‍കി.
ആഭ്യന്തര വകുപ്പ് സെക്രട്ടറിയായ വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല നല്‍കി. ഇപ്പോള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിജിലന്‍സിന്റെയും ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി വേണു.
കെ വാസുകിക്ക് ലോക കേരള സഭയുടെ ചുമതല കൂടി നല്‍കി. ടിവി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറായി നിയമിച്ചു. സംസ്ഥാന ജി എസ് ടി കമ്മീഷണറായി ഡോ എസ് കാര്‍ത്തികേയനെയും നിയമിച്ചു.

ജലവിഭവ വകുപ്പ് സെക്രട്ടറിയായ പ്രണബ്‌ജ്യോതി നാഥ് കോസ്റ്റല്‍ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായും മുഴുവന്‍ ചുമതല വഹിക്കും.ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് ലോക കേരള സഭയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന മുറയ്ക്ക് ടിവി അനുപമ ലാന്റ് റവന്യൂ കമ്മീഷണറായി ചുമതലയെടുക്കണം. ഇവര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ടിന്റെ സംസ്ഥാന പ്രൊജക്ട് മാനേജറുടെ ചുമതലയും നല്‍കി. പഠനം പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ഡോ. വീണ എന്‍ മാധവന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ മാനേജിങ് ഡയറക്ടറുടെ കൂടെ ചുമതല നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഡോ എസ് കാര്‍ത്തികേയനെ, വീണ മാധവന്‍ സ്ഥാനം മാറുന്നതിനാല്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ അധിക ചുമതല നല്‍കി.

Latest