Kerala
ഒമാനില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവതി ഒരു കിലോയോളം എംഡിഎംഎയുമായി പിടിയില്‍
സൂര്യയില്‍ നിന്നും മയക്ക് മരുന്ന് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് | മിഠായി പായ്ക്കറ്റിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒരുകിലോയോളം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. ഒമാനില്‍ നിന്ന് കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31) ആണ് പിടിയിലായത്.
സൂര്യയില്‍ നിന്നും മയക്ക് മരുന്ന് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി പി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരാണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് പോലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഗേജില്‍ മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന