Connect with us

Kerala

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വര്‍ണ്ണം കടത്തിയ വിവരം ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല

Published

|

Last Updated

മലപ്പുറം |  കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. ദുബൈയില്‍ നിന്നും എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കൊണ്ടുവന്നത്.

കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വര്‍ണ്ണം കടത്തിയ വിവരം ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചിരുന്നില്ല. ലഗേജ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ കസ്റ്റംസിന് സാധിച്ചില്ല. ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

 

Latest