Connect with us

National

ഇന്ത്യയുമായുള്ള വിസ കരാറില്‍ നിന്നും പിന്‍മാറുന്നു; സന്ദര്‍ശന ലക്ഷ്യം സ്വതന്ത്ര വ്യാപാര കരാര്‍ മാത്രം: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍

തന്റെ സന്ദര്‍ശനത്തില്‍ വിസ ചര്‍ച്ചകളുടെ ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി |  പുതിയ വ്യാപാര കരാറുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സന്ദര്‍ശനം ആരംഭിക്കുന്നതിനിടെ ഇന്ത്യയുമായുള്ള വിസ കരാറില്‍ നിന്ന് പിന്മാറുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ .തന്റെ സന്ദര്‍ശനത്തില്‍ വിസ ചര്‍ച്ചകളുടെ ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുമായി യുകെ അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) വ്യാപാരത്തിലും നിക്ഷേപത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്റ്റാര്‍മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അത് സന്ദര്‍ശനത്തിന്റെ ഭാഗമല്ലെന്നായിരുന്നു വിസ ആക്സസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. നമ്മള്‍ ഇതിനകം ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രയോജനം നേടുന്നതിനാണ് ഈ സന്ദര്‍ശനമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു . ബ്രിട്ടന്റെ കുടിയേറ്റ നയങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest