Saudi Arabia
സഊദിയില്‍ ശൈത്യം കനത്തു
30 വര്‍ഷത്തിനിടെ സൗദി അറേബ്യയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് തുറൈഫ് നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്
		
      																					
              
              
            റിയാദ് ശൈത്യം കനത്തതോടെ സഊദിയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം അതിര്‍ത്തി പ്രദേശമായ തുറൈഫിലാണ് ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൂന്ന് ഡിഗ്രി സെല്‍ഷ്യയാണ് താപനില
30 വര്‍ഷത്തിനിടെ സൗദി അറേബ്യയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് തുറൈഫ് നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്
അറാര്‍, ഖുറയ്യാത്ത് എന്നിവിടങ്ങളില്‍ 4 , സകാക്ക 6, അബഹ, അല്‍-ബഹ എന്നിവിടങ്ങളില്‍ 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ശൈത്യ തരംഗം തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



