Connect with us

Kerala

പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധിക്കും; മന്ത്രി വീണ ജോര്‍ജിനെതിരായ സമരം തുടരുമെന്ന് കെ എസ് യു

മന്ത്രി യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മാപ്പ് പറയണം

Published

|

Last Updated

കണ്ണൂര്‍ |  മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കെ എസ് യു. മന്ത്രി പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു നേതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോഷ്യസ്.

മന്ത്രി യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മാപ്പ് പറയണം. സംഘടനാ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത്. മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാര്‍ഥതയുമില്ലെന്നും അലോഷ്യസ് പറഞ്ഞു

 

---- facebook comment plugin here -----

Latest