UAE
ദുബൈയിൽ സ്വർണ വിലയിൽ ഇടിവ്
90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ
ദുബൈ| അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ ദുബൈയിൽ സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ദുബൈയിൽ സ്വർണ വിലയെത്തിയിരിക്കുന്നത്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിപണിയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 479.75 ദിർഹമായി കുറഞ്ഞു. ഉപഭോക്താക്കൾ വ്യാപകമായി വാങ്ങുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 444.25 ദിർഹമാണ് ഇന്നലത്തെ വില.
പുതിയ നിരക്ക് പ്രകാരം പത്ത് ഗ്രാം സ്വർണം വാങ്ങുമ്പോൾ 24 കാരറ്റിന് 1,025 ദിർഹത്തിന്റെയും 22 കാരറ്റിന് 947.50 ദിർഹത്തിന്റെയും വലിയ വില വ്യത്യാസമാണ് വന്നിരിക്കുന്നത്. പണിക്കൂലിയും മറ്റ് റീട്ടെയിലർ ചെലവുകളും ഒഴിവാക്കിയുള്ള കണക്കാണിത്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 102.50 ദിർഹത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ഏപ്രിൽ അവസാനത്തിലും മെയ് മാസത്തിലും വിപണിയിൽ വില ഉയർന്നുതന്നെയാണ് നിന്നത്. മെയ് 11ന് വില ഗ്രാമിന് 570.75 ദിർഹത്തിൽ എത്തിയിരുന്നു. ജൂൺ മാസത്തിന്റെ ആദ്യ പകുതിയിൽ വില വീണ്ടും വർധിച്ച് 520 ദിർഹത്തിൽ എത്തിയെങ്കിലും തുടർന്ന് ജൂണിൽ തന്നെ വില 500 ദിർഹത്തിന് താഴേക്ക് പതിക്കുകയായിരുന്നു.
സ്വർണ വിലയിലുണ്ടാകുന്ന തുടർച്ചയായ ചാഞ്ചാട്ടം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെ ങ്കിലും വരും ദിവസങ്ങളിൽ വിപണിയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കമ്പോള വിദഗ്ധരുടെ വിലയിരുത്തൽ.
സ്വർണ വിലയിലുണ്ടാകുന്ന തുടർച്ചയായ ചാഞ്ചാട്ടം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെ
ശ്രദ്ധിക്കുക: അന്താരാഷ്ട്ര വിപണിയിലെ വൻ ഇടിവിന് പിന്നാലെ gold price today നിരക്കുകൾ കുത്തനെ താഴേക്ക് പോകുന്ന പ്രവണതയാണ് ഇപ്പോൾ കാണിക്കുന്നത്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി വിലയിരുത്തുന്ന gold price analysis നടത്തിയ ശേഷം മാത്രമേ പുതിയ സ്വർണ്ണ നിക്ഷേപങ്ങളിലേക്ക് കടക്കാവൂ. കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ മറ്റ് വഴികൾ ഒന്നുമില്ലെങ്കിൽ മാത്രം ഒരു അവസാന മാർഗ്ഗമെന്ന നിലയിൽ gold loan എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിലവിലെ today gold rate മാറ്റങ്ങളും സ്വന്തം തിരിച്ചടവ് ശേഷിയും വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ പണയം വെക്കാനും gold loan apply ചെയ്യാനും മുതിരുക. വിപണിയിലെ അപ്രതീക്ഷിത വ്യതിയാനങ്ങൾ സാധാരണക്കാരെ ബാധിക്കുന്ന സാഹചര്യത്തിൽ loan against gold പോലുള്ള ബാധ്യതകൾ ഏറ്റെടുക്കും മുൻപ് അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Content Highlights:
Dubai gold prices hit a 90-day low, marking the lowest rates since April. 24k gold dropped to AED 479.75 per gram, while 22k gold reached AED 444.25 per gram. Experts predict market stability in the coming days despite recent high fluctuations.
Dubai gold prices hit a 90-day low, marking the lowest rates since April. 24k gold dropped to AED 479.75 per gram, while 22k gold reached AED 444.25 per gram. Experts predict market stability in the coming days despite recent high fluctuations.
---- facebook comment plugin here -----



