Kerala
അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ്
അലോഷ്യസ് സേവ്യര്‍ അടക്കമുള്ള കെഎസ്യു നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നാണ് വിവരം.
തിരുവനന്തപുരം|കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത് വ്യാഴാഴ്ചയാണ്. അന്ന് മുഖ്യമന്ത്രി കൊല്ലത്താണെന്ന് അലോഷ്യസിനെ അറിയിച്ചതാണ്. വെള്ളിയാഴ്ച്ച കൊച്ചിയിലെന്നും അറിയിച്ചു. പിന്നീട് സമയം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതിനിടെ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് കൊച്ചിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
അതേസമയം, അലോഷ്യസ് സേവ്യര്‍ അടക്കമുള്ള കെഎസ്യു നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നാണ് വിവരം. അലോഷ്യസ് സേവ്യര്‍ അടക്കമുള്ള കെഎസ്യു നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമയം അനുവദിക്കുന്നതിനനുസരിച്ച് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസം മുമ്പ് ടെലഫോണിലൂടെയും കത്ത് മുഖേനയും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നതായി കെഎസ്യു അറിയിച്ചു.
Content Highlights:
The Chief Minister’s Office clarified that it did not deny an appointment to KSU State President Aloysius Xavier. The CMO stated that Xavier requested time on Thursday when the CM was in Kollam and Ernakulam. Meanwhile, KSU leaders are arriving in Thiruvananthapuram today seeking a new appointment.



