Connect with us

Kerala

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി

ലോഡ് ഷെഡിങ് എത്ര സമയം ഉണ്ടാകുമെന്ന് ജനങ്ങളെ അറിയിക്കണം

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി. അടിയന്തര സിറ്റിങ് നടത്തിയ ശേഷമാണ് അനുമതി നല്‍കിയത്. ഇതോടെ നാളെ മുതല്‍ വൈദ്യുതി ലഭിക്കും. നാളെ രാത്രി മുതൽ ഒരു വർഷത്തേക്കാണ് ഈ അധിക വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങുക.

യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് 100 മെഗാവാട്ട് വീതമാണ് ബോർഡ് വാങ്ങുന്നത്.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന ലോഡ് ഷെഡിങ്ങില്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ലോഡ് ഷെഡിങ് ഉണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതോടൊപ്പം എത്ര സമയത്തേക്ക് ഉണ്ടാകുമെന്നും അറിയിക്കണം. കൃത്യമായ രീതിയില്‍ വേണം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനെന്നും 15 മിനിറ്റ് പറഞ്ഞിട്ട് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തരുതെന്നും റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു.

Content Highlights:
The Regulatory Commission has approved KSEB to purchase 200 MW of power to handle the state’s electricity crisis. The power will be supplied by NTPC and Power Pulse Trading for one year starting tomorrow night at 5.96 rupees per unit. KSEB was strictly ordered to follow precise load shedding schedules and inform the public.

 

---- facebook comment plugin here -----

Latest