Connect with us

rajasthan

രാജസ്ഥാനിലും 'യോഗി' ഭരണം വരുമോ

കാവി ധാരിയായ ബാബ ബാലക്നാഥ് മുഖ്യമന്ത്രി പദത്തിനായി നീക്കം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | രാജസ്ഥാനില്‍ ഉത്തര്‍ പ്രദേശിനു തുല്യമായി കാവി വസ്ത്രധാരി മുഖ്യമന്ത്രി കസാരയില്‍ എത്തുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു.

വിജയം ഉറപ്പായതോടെ ബി ജെ പിയില്‍ നിന്ന് ആര് മുഖ്യമന്ത്രി ആകുമെന്ന ചോദ്യമുയര്‍ന്നു. രാജസ്ഥാന്‍ ബിജെ പിയുടെ കരുത്തുറ്റ നേതാവ് വസുന്ധരരാജ, കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് കാവിധാരിയായ ബാബ ബാലക്നാഥിന്റെ പേരും ഉയരുന്നത്. അല്‍വാറില്‍ നിന്നുള്ള എം പിയാണു ബാബ ബാലക്നാഥ്. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് ബി ജെ പിയെ വരുതിയിലാക്കി യതുപോലെ അത്രയും കരുത്തുള്ള നേതാവാണ് രാജസ്ഥാനില്‍ പ്രധാനിയായ ഈ നാല്‍പതുകാരനായ ബാബ.

‘രാജസ്ഥാനിലെ യോഗി’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തിജാര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഇമ്രാന്‍ ഖാനെതിരെ വന്‍ ഭൂരിപക്ഷമാണു ബാബ നേടിയത്. ബാബയെ ബി ജെ പി മുഖ്യമന്ത്രി പദത്തിലേക്കുയര്‍ത്തുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ യോഗിയുടെ പ്രതിരൂപമാകും രാജസ്ഥാനിലും.

രാജസ്ഥാനിലെ അറിയപ്പെടുന്ന ഹിന്ദുത്വ നേതാവായ ബാബ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാകിസ്താന്‍ മാച്ച് എന്നു വിശേഷിപ്പിച്ചത്. വിജയത്തിന് വേണ്ടി മാത്രമുള്ള യുദ്ധമല്ല നടക്കുന്നതെന്നും ഭൂരിപക്ഷത്തിനാണ് ഇവിടെ പ്രാധാന്യമെന്നും ബാബ പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷ സമുദായ വോട്ട് ഏകീകരിക്കാനായിരുന്നു ബാബ ഇത്തരം വിഭാഗീയ പ്രരാമര്‍ശങ്ങള്‍ നടത്തിയത്.

---- facebook comment plugin here -----

Latest