Connect with us

International

ജറുസലേമില്‍ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ

പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു.

Published

|

Last Updated

ജറുസലേം | ഇസ്‌റാഈലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു. ആളപായമോ ആര്‍ക്കെങ്കിലും പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഉഷ്ണതരംഗവും കനത്ത കാറ്റും തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജറുസലേം കുന്നുകളിലെ അഞ്ചോളം ഭാഗങ്ങളില്‍ നിന്നാണ് തീ പടരുന്നതെന്നാണ് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരം.