Connect with us

Ongoing News

കാട്ടുപന്നി ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

അടച്ചാക്കല്‍ വാട്ടര്‍ ടാങ്കിന് സമീപമുള്ള പ്രദേശങ്ങളിലാണ് സംഭവം.

Published

|

Last Updated

കോന്നി | ചെങ്ങറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. അടച്ചാക്കല്‍ വാട്ടര്‍ ടാങ്കിന് സമീപമുള്ള പ്രദേശങ്ങളിലാണ് സംഭവം. പകല്‍ ഏഴരയോടെ വീട്ടുമുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന പേരങ്ങാട്ട് മലയില്‍ ബിന്ദുവിനെ പാഞ്ഞെത്തിയ കാട്ടുപന്നി കുത്തിവീഴ്ത്തി. വളര്‍ത്ത് പട്ടി കുരച്ച് ചാടിയതോടെ പന്നി ഓടി മറഞ്ഞു.

പാലമുറിയില്‍ സജികുമാര്‍, മലയില്‍ പറമ്പില്‍ ബാബു, മലയില്‍ പറമ്പില്‍ ഡാനിയേല്‍, പുത്തന്‍ പറമ്പില്‍ മറിയാമ്മ ഡാനിയേല്‍ എന്നിവര്‍ക്കും കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഇവര്‍ കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. മറ്റ് നിരവധി പേര്‍ക്കും കാട്ടുപന്നി ആക്രമണത്തില്‍ നിസാര പരുക്കേറ്റിട്ടുണ്ട്.

---- facebook comment plugin here -----

Latest