Connect with us

Kerala

സംസ്ഥാനത്ത് വ്യാപകമഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരദേശവാസികളും ശ്രദ്ധിക്കണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ സാധ്യതയുള്ള ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരദേശവാസികളും ശ്രദ്ധിക്കണം. അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യയുണ്ട്.

വടക്കൻ കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലാണ് കൂടുതൽ മഴ. കോഴിക്കോട് മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്.

 

Latest