Connect with us

National

ആരോഗ്യ കേന്ദ്രത്തിനെതിരെ വ്യാപക പരാതി: ഐഎഎസ് ഉദ്യോഗസ്ഥ രോഗിയുടെ വേഷത്തിലെത്തി അന്വേഷണം നടത്തി

ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ ആരോഗ്യ കേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ത്തിയിരുന്നു.

Published

|

Last Updated

ഫിറോസാബാദ് | സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ വേഷത്തിലെത്തി ഐഎഎസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ ആരോഗ്യ കേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ത്തിയിരുന്നു. രോഗികള്‍ നേരിടുന്ന അസൗകര്യങ്ങള്‍ സംബന്ധിച്ച് പരാതികള്‍ വരുന്നത് വര്‍ദ്ധിച്ചതോടെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൃതി രാജ് വ്യക്തമാക്കി.

രോഗികളോടുള്ള ഡോക്ടര്‍മാരുടെ പെരുമാറ്റം ശരിയല്ലെന്നും 10 മണിക്ക് ശേഷവും  ഡോക്ടര്‍ എത്തുന്നില്ലെന്നും നിരവധി പരാതികള്‍ ആശുപത്രിക്കെതിരെ ഉണ്ടായിരുന്നു. അന്വേഷണ വിധേയമായി ആശുപത്രിയില്‍ രോഗിയുടെ രൂപത്തില്‍ എത്തിയപ്പോള്‍ തന്നോടും ഡോക്ടര്‍ നല്ല രീതിയില്‍ അല്ല പെരുമാറിയതെന്ന്‌ കൃതി രാജ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ അറ്റന്റന്‍സ് പരിശോധിച്ചപ്പോള്‍ അപാകതകള്‍ കണ്ടെത്തിയെന്നും ഒപ്പിട്ട ശേഷം അധികൃതര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നെന്നും മരുന്നുകളില്‍ പലതും കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്ന് കൃതി രാജ് പറഞ്ഞു.

ഇഞ്ചക്ഷനുകള്‍ പോലും കൃത്യമായി ജനങ്ങള്‍ക്ക്‌ നല്‍കാത്ത അവസ്ഥയുണ്ട്. ആരോഗ്യ കേന്ദ്രം അധികൃതര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് എസ്ഡിഎം കൃതി രാജ് അറിയിച്ചു.