Editors Pick
ഹോട്ടലുകളിലെ ബെഡ്‌ഷീറ്റുകൾ വെള്ള നിറമായത് എന്തുകൊണ്ട്?
ആഡംബരം തോന്നിക്കുന്ന നിറം എന്നതാണ് മറ്റൊരു ഗുണം

ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു ഹോട്ടൽമുറി ഉപയോഗിച്ചവരാകും നമ്മൾ. ഏതൊരു ഹോട്ടലിൽ പോയാലും അവിടെ ബെഡ്‌ഷീറ്റും കിടക്കയും ടവ്വലും എല്ലാം വെള്ള നിറത്തിലുള്ളതായിരിക്കും. എന്താണ് ഇത് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
വൃത്തി തന്നെയാണ് ഇതിന്‍റെ ആദ്യകാരണം.വെളുത്ത ഷീറ്റുകൾ കാഴ്‌ചയിൽ വൃത്തി തോന്നിക്കുകയും കറകളോ അഴുക്കോ കണ്ടെത്താൻ എളുപ്പമാക്കുകയും ചെയ്യുന്നു. നല്ല വൃത്തിയുള്ള അന്തരീക്ഷം ഹോട്ടലിൽ ഉണ്ടെങ്കിലേ ഗസ്റ്റുകൾ സംതൃ്‌തരാകൂ എന്നതാണ് ബെഡ്‌ഷീറ്റുകൾക്കും തൂവാലകൾക്കും വെള്ള നിറം നൽകാൻ പ്രാഥമിക കാരണം.
വെളുത്ത കിടക്കയും തൂവാലകളും പുതുമയുള്ളതും ശുചിത്വമുള്ളതുമാണെന്ന് അതിഥികൾക്ക് ആത്മവിശ്വാസം നൽകുകാൻ സഹായിക്കുന്നു. ആഡംബരം തോന്നിക്കുന്ന നിറം എന്നതാണ് മറ്റൊരു ഗുണം.വെളുത്ത കിടക്കകളുടെ വൃത്തിയുള്ളതും തിളക്കമുള്ളതുമായ രൂപം ബജറ്റ് ഹോട്ടലുകൾക്ക് പോലും ഉയർന്ന നിലവാരം തോന്നിക്കും.
വേഗത്തിലും എളുപ്പമുള്ളതുമായ മെയിന്‍റനൻസും വെള്ളയെ ഹോട്ടലുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു. അപ്പോൾ നമുക്ക് തോന്നാം എങ്ങനെയാണ് വെള്ള നിറം എളുപ്പമുള്ളതാകുന്നതെന്ന്.എന്നാൽ ഹോട്ടലുകളിലെ ബെഡ്‌ഷീറ്റുകളും ടവ്വലുകളും എപ്പോഴും പുതുമായുള്ളതും വൃത്തിയുള്ളതും ആകണം.എളുപ്പം കറകളും മുഷിപ്പും കണ്ടുപിടിക്കാൻ വെള്ള നിറമാണ് ബെസ്റ്റ്.മിനിമലിസം മുതൽ ക്ലാസിക് ചാരുത വരെയുള്ള ഏത് അലങ്കാര ശൈലിയും വെള്ളയിൽ സാധ്യമാണ്. അതുപോലെ ഹോട്ടൽ റൂമുകൾക്കും മറ്റും ഒരു ക്ലാസ് ലുക്കിന് മിക്കപ്പോഴും വെള്ള നിറമാകും. ഇതിനോട് ചേർന്നുനിൽക്കുന്ന തുണികൾ കൂടുതൽ ഭംഗിയാകും.