Connect with us

hema report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായാല്‍ പല സിനിമക്കാരുടേയും യഥാര്‍ഥ മുഖം തെളിയും: നടി പാര്‍വതി

ഭയത്താല്‍ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില പ്രമുഖര്‍ ശ്രമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ഥ ചിത്രം പുറത്തു വരുമെന്ന് പാര്‍വതി പറഞ്ഞു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു നടി.

റിപ്പോര്‍ട്ടിനെ ഭയന്ന് പല പ്രബലരും എതിര്‍ക്കുന്നു. ഇത് പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുന്നു. ഒരാള്‍ അപമര്യാദയായി പെരുമാറിയത് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പറയാനാവാത്തത് ചിലര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. പരാതി പരിഹാര സെല്‍ വരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതായും പാര്‍വതി പറഞ്ഞു

സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പെത്തിയാല്‍ സ്ത്രീ സൗഹൃദമാവുന്ന സര്‍ക്കാര്‍ അപ്പോള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും പാര്‍വതി പറഞ്ഞു.

 

Latest