Connect with us

Kerala

കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കൈലിയുടെ മടിക്കുത്തില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Published

|

Last Updated

പന്തളം |  കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശിയെ ഡാന്‍സാഫ് സംഘവും പന്തളം haലീസും ചേര്‍ന്ന് പിടികൂടി. കൂച്ച് ബിഹാര്‍ ദിബാരി ചോട്ടഹാല്‍ ബോക്‌സി സ്വദേശി അരുണ്‍ ബര്‍മന്‍(34)ആണ് കുരമ്പാല പുത്തന്‍കാവ് ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്നും പിടിയിലായത്.

മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി പൊതിഞ്ഞ് കൈലിയുടെ മടിക്കുത്തില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലും, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്.

 

Latest