Kerala
വയനാട് സ്വദേശി ഇസ്‌റാഈലില്‍ വയോധികയെ കൊന്ന ശേഷം ജീവനൊടുക്കി
കൊല്ലപ്പെട്ട ഇസ്റാഈലി പൗരയായ എണ്‍പതുകാരിക്ക് ശരീരമാസകലം കുത്തേറ്റിട്ടുണ്ട്

കല്‍പറ്റ | വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്‌റാഈലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോലി ചെയ്തിരുന്ന വീട്ടിലെ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണിലാണ് കെയര്‍ ഗിവര്‍ ജോലിക്കായി ജിനേഷ് ഇസ്‌റാഈലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. മരിച്ച നിലയില്‍ കണ്ടെത്തിയ എണ്‍പതുകാരിക്ക് ശരീരമാസകലം കുത്തേറ്റിട്ടുണ്ട്. തൊട്ടടുത്ത മുറിയിലാണ് ജിനേഷ് തൂങ്ങി മരിച്ചത്.
---- facebook comment plugin here -----