National
വഖഫ് ബിൽ: പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു; ജെ പി സി കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ച് ചെയർമാൻ ജഗദാംപികാ പാൽ
ബില്ലിനെക്കുറിച്ചുള്ള കമ്മിറ്റിയുടെ കരട് റിപ്പോർട്ട് നവംബർ 29 ന് ലോക്‌സഭയിൽ വെക്കുമെന്ന് ചെയർമാൻ ജഗദാംബിക പാൽ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുാമയി രംഗത്ത് വന്നത്.
		
      																					
              
              
            ന്യൂഡൽഹി | പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) യുടെ കാലാവധി ദീർഘീപ്പിക്കാൻ തയ്യാറായി അധ്യക്ഷൻ ജഗദാംപികാ പാൽ. കാലാവധി നീട്ടണമെന്ന ആവശ്യം സമിതി ഐകകണ്ട്ഠ്യേന അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. യോഗനടപടികൾ പരിഹാസ്യമാകുന്നുവെന്ന് ആരോഗിപ്പ് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിന് നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് അധ്യക്ഷൻ നിലപാട് തിരുത്തിയത്.
ബില്ലിനെക്കുറിച്ചുള്ള കമ്മിറ്റിയുടെ കരട് റിപ്പോർട്ട് നവംബർ 29 ന് ലോക്‌സഭയിൽ വെക്കുമെന്ന് ചെയർമാൻ ജഗദാംബിക പാൽ പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുാമയി രംഗത്ത് വന്നത്. തുടർന്ന് പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് കാലാവധി ദീർഘിപ്പിക്കാമെന്ന് സമിതി അധ്യക്ഷൻ വ്യക്തമാക്കിയതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷം അംഗങ്ങൾ യോഗത്തിൽ മടങ്ങിയെത്തുകയായിരന്നു.
കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ എ രാജ, എഎപിയുടെ സഞ്ജയ് സിംഗ്, ടിഎംസിയുടെ കല്യാൺ ബാനർജി എന്നിവർ വാക്കൗട്ടിന് നേതൃത്വം നൽകി. കമ്മിറ്റിയുടെ കാലാവധി നീട്ടിനൽകാമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള നേരത്തെ സൂചിപ്പിച്ചിരുന്നതായി ഗൊഗോയ് വാക്കൗട്ടിന് ശേഷം പറഞ്ഞു.
വഖഫ് ബോർഡുകളും സംസ്ഥാന സർക്കാരുകളും തമ്മിൽ തർക്കങ്ങളുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും സംസ്ഥാന ഉദ്യോഗസ്ഥരെയും സന്ദർശിച്ച് അവർക്ക് പറയാനുള്ളത് കേളക്കേണ്ടതുണ്ട്. കൂടാതെ കേന്ദ്ര ഗവൺമെൻ്റും നഗര മന്ത്രാലയവും വഖഫ് ബോർഡും തമ്മിൽ തർക്കം നിലനിൽക്കുന്ന 123 സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേൾക്കേണ്ടതുണ്ട്. അതിനാൽ സമിതിയുടെ കാലാവധി നീട്ടൽ ആവശ്യമാണെന്ന് ജഗദാംപിക പാൽ പിന്നീട് വ്യക്തമാക്കി.
2025 ലെ ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടാൻ സമിതി ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിക്കുമെന്ന് കമ്മിറ്റി അംഗവും ബിജെപി എംപിയുമായ അപരാജിത സാരംഗി അറിയിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

