Connect with us

cpm party congress@ kannur

സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹം: കെ വി തോമസ്

സോണിയാ ഗാന്ധിയുടെ അനുമതി തേടിയിട്ടുണ്ട്

Published

|

Last Updated

കൊച്ചി | സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് മതേതര പാര്‍ട്ടിയാണ് സി പി എം. സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി തേടിയിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും കെ വി തോമസ് പറഞ്ഞു.

അതിനിടെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ശശി തരൂര്‍ ഇതുവരെ നേരിട്ട് അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പി എ ഇത്തരത്തില്‍ ഒരു മെസേജ് അയച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ച സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത് തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയരാജന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----