Connect with us

VS

വി എസിന്റെ പിറാന്നാള്‍ ആഘോഷം;സുരേഷിനു വേദിയൊരുക്കാന്‍ പാലക്കാട്ട് സമാന്തര പരിപാടി

സാംസ്‌കാരിക സംഘടനയായ 'ഇടം' ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

|

Last Updated

പാലക്കാട് | വി എസ് അച്യുതാനന്ദന്റെ സഹായിയായിരുന്ന എ സുരേഷിനു വേദിയൊരുക്കാന്‍ പാലക്കാട്ട് സമാന്തര പരിപാടി. വി എസിന്റെ പിറന്നാള്‍ ആഘോഷപരിപാടിയില്‍ ക്ഷണം ലഭിച്ച തിനു ശേഷം മാറ്റി നിര്‍ത്തപ്പെട്ട സുരേഷിനെ പങ്കെടുപ്പിച്ചുകൊണ്ടാണു സമാന്തര പരിപാടി നടക്കു ന്നത്. പാര്‍ട്ടിയില്‍ അച്ചടക്ക നടപടിക്കു വിധേയനായി നില്‍ക്കുന്ന സുരേഷിനു പ്രസംഗി ക്കാന്‍ വേണ്ടി മാത്രമാണു നെന്മാറയിലെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സാംസ്‌കാരിക സംഘടനയായ ‘ഇടം’ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മുണ്ടൂരിലെ പരിപാടി യുടെ പേരായ ‘നൂറിന്റെ നിറവ്’ എന്ന പേരില്‍ തന്നെ അതേ സമയം നെന്മാറയിലും പരിപാടി നട ക്കും. വിഎസിന്റെ നൂറാം പിറന്നാള്‍ ദിനമായ 20-ന് നടത്താന്‍ തീരുമാനിച്ച മുണ്ടൂരിലെ പരിപാടി യിലേക്കു സുരേഷിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നു.

ദീര്‍ഘകാലം വിഎസിന്റെ സഹായിയായിരുന്ന പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയി ലായി രുന്നു ക്ഷണം. സുരേഷിന്റെ പേര് ഉള്‍പ്പെടുത്തി ക്ഷണക്കത്തും തയാറാക്കി. സി പി എമ്മുകാരും പാര്‍ട്ടി അനുഭാവികളുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. സുരേഷിനെ കൂടാതെ മറ്റ് അതിഥികളെല്ലാം സി പിഎമ്മുകാരാണ്.

എന്നാല്‍ പിന്നീട് സുരേഷിനോട് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറി യിച്ച തു വാര്‍ത്തയായി. പാര്‍ട്ടി അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും മറ്റു പാര്‍ട്ടി കളി ലൊന്നും ചേരാതെ അച്ചടക്കമുള്ള അനുഭാവിയായി തുടരുകയായിരുന്നുവെന്നും തന്നെ ക്ഷണിച്ചശേഷം ഒഴിവാക്കിയത് വേദനയുണ്ടാക്കിയെന്നും സുരേഷ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Latest