Alappuzha
വി എസിന്റെ സംസ്‌കാരം: ആലപ്പുഴ നഗരത്തില്‍ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകള്‍ക്ക് നിയന്ത്രണം
ദീര്‍ഘദൂര ബസുകള്‍ നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും ബൈപ്പാസ് വഴി പോകണമെന്നും കെ എസ് ആര്‍ ടി സി അധികൃതര്‍

തിരുവനന്തപുരം | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകള്‍ക്ക് നിയന്ത്രണം. ദീര്‍ഘദൂര ബസുകള്‍ നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും ബൈപ്പാസ് വഴി പോകണമെന്നും കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.
ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം.
അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണം.
ksrtc
---- facebook comment plugin here -----