Connect with us

bavanipur

മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ഭവാനിപുര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

Published

|

Last Updated

കോല്‍ക്കത്ത |  പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍ അടക്കം മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഭവാനിപുര്‍ കൂടാതെ സംസര്‍ഗഞ്ച്, ജാംഗിപുര്‍ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പാണിത്. ബി ജെ പിയുടെ യുവ നേതാവ് പ്രിയങ്ക ട്രിബ്രവാളാണ് മമതയുടെ എതിരാളി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ അനുയായിട്ടാണ് അവര്‍ അറിയപ്പെടുന്നത്.

ബംഗാള്‍ പിടിച്ചടക്കുമെന്ന് പറഞ്ഞെത്തിയ ബി ജെ പിയെ മുട്ടുകുത്തിച്ചെങ്കിലും, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് ചെറിയ ഭൂരിപക്ഷത്തിനാണ് മമത തോറ്റത്.

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മമതക്ക് ആ സ്ഥാനത്ത് തുടരണമെങ്കില്‍ നവംബറിനകം നിയമസഭയിലെത്തണം. ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ബി ജെ പി ശ്രമം നടത്തിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

 

 

 

Latest