National
വോട്ടുകൊള്ള; തിരഞ്ഞെടുപ്പു കമ്മിഷനെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നവര്‍ക്കെതിരായി വ്യാപക വോട്ട് വെട്ടല്‍ നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ രേഖകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു വ്യക്തമാക്കി

ന്യൂഡല്‍ഹി | വോട്ട് കൊള്ളക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടുനില്‍ക്കുന്നു എന്നതിനു കൂടുതല്‍ തെളിവുമായി ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നവര്‍ക്കെതിരായി വ്യാപക വോട്ട് വെട്ടല്‍ നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ രേഖകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു വ്യക്തമാക്കി.
ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വോട്ടര്‍ പട്ടികയില്‍ നിന്നു പേര് വെട്ടിയ വോട്ടര്‍മാരെ ഹാജരാക്കി.
കേന്ദ്രസര്‍ക്കാറിനെതിരെ ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പു കമ്മിഷന്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചു.